വിനോദ സഞ്ചാര വകുപ്പില്‍ അസിസ്റ്റന്റ്, ക്ലര്‍ക്ക് ഒഴിവുകള്‍; പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അവസരം

വിനോദ സഞ്ചാര വകുപ്പിന് കീഴിലും കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷനിന്റെ കീഴിലുമായി വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുകയാണ്. അസിസ്റ്റന്റ് കുക്ക്, ബിൽ ക്ലർക്ക്, സെക്രട്ടറി തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

കെടിടിസി യിലായുള്ള നിയമനത്തിൽ അസിസ്റ്റന്റ് കുക്ക്, ബിൽ ക്ലർക്ക് എന്നീ തസ്തികകളിൽ താത്കാലിക നിയമനമാണ് നടത്തുന്നത്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. ഫുഡ് പ്രൊഡക്ഷനിൽ സർട്ടിഫിക്കറ്റ് കോഴ്സ്, കുക്കറിയിൽ എൻസിവിടി സർട്ടിഫിക്കറ്റ് തുടങ്ങിയ യോഗ്യതകൾ അസിസ്റ്റന്റ് കുക്ക് തസ്തികക്ക് ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന അസിസ്റ്റന്റ് കുക്കിന് പ്രതിമാസം 22,000 രൂപയും ബിൽ ക്ലർക്കിന് 18,000 രൂപയുമാണ് ശമ്പളം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 14 ആണ്.ഇതിനോടൊപ്പം, സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളിൽ സെക്രട്ടറി തസ്തികയിലേക്കും കരാർ നിയമനം നടക്കുന്നു. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം, പരീക്ഷയും അഭിമുഖവും ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കൽ നടപടിയിലൂടെ ഇത് നടക്കും. ടൂറിസം മാനേജ്മെന്റ്, ടൂറിസം ആന്റ് ട്രാവൽ, എംബിഎ, എംടിഎ, എംഎ തുടങ്ങിയ വിഷയങ്ങളിലൊന്നിൽ ബിരുദാനന്തര ബിരുദമോ ബിരുദമോ ഉള്ളവരാണ് അപേക്ഷയ്ക്ക് അർഹർ. കൂടാതെ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണമെന്നും അതിൽ മൂന്ന് വർഷം മാനേജീരിയൽ തലത്തിലായിരിക്കണമെന്നും നിർദേശിക്കുന്നു. ഈ തസ്തികയ്ക്ക് പ്രതിമാസം 60,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15 ആണെന്നും അപേക്ഷ www.keralatourism.org/recruitments എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കണമെന്നും അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾ https://www.keralatourism.org

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top