തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് ദുരിതം നേരിട്ട കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങൾക്ക് 1066.80 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടായ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
എസ്ഡിആർഎഫിൽ നിന്നുള്ള കേന്ദ്രസർക്കാരിന്റെ പങ്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. കേരളം, ആസാം, മേഘാലയ, മണിപ്പൂർ, മിസോറം, ഉത്തരാഖണ്ഡ് എന്നിവയാണ് സഹായം ലഭിച്ച സംസ്ഥാനങ്ങൾ. കേരളത്തിന് 153.20 കോടി രൂപയും, ആസാമിന് 375.60 കോടി, ഉത്തരാഖണ്ഡിന് 455.60 കോടി, മേഘാലയയ്ക്ക് 30.40 കോടി, മണിപ്പുറിന് 29.20 കോടി, മിസോറാമിന് 22.80 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഈ വർഷം എസ്ഡിആർഎഫിനൊപ്പം എൻഡിആർഎഫിലൂടെയും 8000 കോടിയിലധികം രൂപ 19 സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ടെന്നും രാജ്യത്ത് യാതൊരു ദുരന്താവസ്ഥയിലും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോടൊപ്പം ഉറച്ചുനിലകൊള്ളുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
