സ്കൂൾ സമയമാറ്റം സംബന്ധിച്ച വിമർശനങ്ങൾക്കെതിരെ സർക്കാർ ഉറച്ച് നിൽക്കുന്നു. പഠന സമയത്തിൽ മാറ്റം വരുത്താനുള്ള ആവശ്യങ്ങൾ നീതി നഷ്ടപ്പെടുത്തുന്നുവെന്ന വിമർശനം തള്ളിയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, “ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം ഇളവ് നല്‍കാനാകില്ല,” എന്ന്

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
വ്യക്തമാക്കി.അധ്യാപക സംഘടനകളടക്കം പുതിയ സമയം അംഗീകരിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം എടുത്തതെന്നും അതില്‍ മാറ്റം വരുത്താനുള്ള യോചന തന്നെ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. 37 ലക്ഷം വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ കുട്ടികളുടെ വിദ്യാഭ്യാസം മാത്രമാണ് മുൻതൂക്കം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമയമാറ്റം ആവശ്യപ്പെടുന്നവര്‍ അതനുസരിച്ച് സമയം ക്രമീകരിക്കണമെന്നും, പ്രത്യേക സമൂഹത്തിന്റെ പേര് ചൂണ്ടിക്കാട്ടി സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുന്ന ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
