നാവികസേനയില്‍ സിവിലിയൻ സ്റ്റാഫ് തസ്തികകളിൽ വലിയതോതിൽ ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ചാർജ്മാൻ, മെക്കാനിക്, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, മെക്കാനിക്കൽ, ഷിപ്പ് ബിൽഡിങ്, ട്രേഡ്സ്മാൻ മേറ്റ്, ഫയർ എൻജിൻ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ഡ്രൈവർ, സ്റ്റോർ കീപ്പർ, ഡ്രൈവർ, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്, ലേഡി ഹെൽത്ത് വിസിറ്റർ, ഡ്രസ്സർ, മാലി, ബാർബർ, ധോബി, Draftsman തുടങ്ങിയവയുള്‍പ്പെടെ 1110 ഒഴിവുകളാണ് നിലവിലുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇന്ത്യയിലെ വിവിധ നേവൽ യൂണിറ്റുകളിലേക്കും കമാൻഡുകളുടെ അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലുള്ള യൂണിറ്റുകളിലേക്കും നിയമിക്കും.തസ്തികയ്ക്ക് അനുയോജ്യമായ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ ലഭിക്കാൻ http://www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് http://incet.cbt-exam.in/incetcycle3/login/user എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 18.
