പ്ലസ് ടു പുനർമൂല്യനിർണയത്തിൽ ലഭിച്ച അധികമാർക്കുകൾക്ക് ഗുണമില്ലാതെ നിരാശയിലാവുകയാണ് നിരവധി വിദ്യാർത്ഥികൾ.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ജൂലൈ ഒന്നിനാണ് പുനർമൂല്യനിർണയഫലം പുറത്തുവന്നത്. എന്നാല്‍ അതിനോടകം തന്നെ കേരളത്തിലെ സർവകലാശാലകളും അന്യസംസ്ഥാനങ്ങളിലെയും കോളജുകളും ബിരുദ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രഖ്യാപിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ നിരവധി പേർ പ്രവേശനം നേടുകയും ചെയ്തു.പ്രവേശനം ലഭിച്ച പലരുടെയും പുനർമൂല്യനിർണയഫലത്തിൽ മാർക്കുകൾ ഇരുപതു വരെ കൂടി. സംസ്ഥാനത്ത് മാത്രം 2671 വിദ്യാർത്ഥികൾക്ക് പത്തു ശതമാനത്തിലധികം മാർക്ക് ഉയർന്നതായി ഡയറക്ടറേറ്റ് കണക്ക് കാണിക്കുന്നു. എന്നാൽ പുതുക്കിയ മാർക്ക് ലിസ്റ്റ് ലഭിക്കണമെങ്കില്‍ പഴയ മാർക്ക് ലിസ്റ്റ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലേക്ക് പ്രധാനാധ്യാപകരിലൂടെ അയയ്ക്കണം എന്ന നടപടിക്രമം നിരവധി വിദ്യാർത്ഥികളെ ദുഷ്‌കരത്തിലാക്കി.മെയ് 22നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചത്. പ്രതീക്ഷയ്ക്കതീതമായി കുറവ് മാർക്ക് ലഭിച്ചതിനാൽ ഇഷ്ടവിഷയങ്ങളിൽ പ്രവേശനം നഷ്ടമായത് നിരാശ ഉണ്ടാക്കിയിരുന്നു. പുനർമൂല്യനിർണയം പ്രതീക്ഷ നൽകിയത് മാത്രമായിരുന്നുവെന്നും, അതിലൂടെ ലഭിച്ച മാര്‍ക്കുകള്‍ ഇപ്പോഴുള്ള പ്രവേശനത്തില്‍ മാറ്റമുണ്ടാക്കാനാകാത്തത് നിരാശാജനകമാണെന്നുമാണ് വിദ്യാർത്ഥികളുടെ അഭിപ്രായം. ഒരു മാർക്കിന്റെ കുറവില്‍ എ പ്ലസ് നഷ്ടപ്പെട്ടതായും പുതിയ ഫലത്തില്‍ അതു തിരുത്തിയതായും നിരവധി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.
