നിപയില്‍ ജാഗ്രത; അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് നിപ വൈറസ് ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശങ്ങളുമായി മുന്നോട്ടുവന്നു. അനാവശ്യമായി ആശുപത്രി സന്ദർശനം

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.ആശുപത്രിയിൽ എത്തുന്ന രോഗികളും ആരോഗ്യപ്രവർത്തകരും നിർബന്ധമായും മാസ്‌ക് ധരിക്കണം. ചികിത്സയിലിരിക്കുന്ന രോഗികളെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും, രോഗിയുടെ കൂടെ സഹായിയെന്ന നിലയിൽ ഒരാൾ മാത്രമേ ആശുപത്രിയിൽ നിൽക്കാവൂ എന്നും നിർദേശത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്.പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിലേക്കുള്ള സന്ദർശനങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പാലക്കാട് നിപ ബാധിച്ച് മരിച്ച മണ്ണാർക്കാട് ചങ്ങലീരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 57 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top