സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനായി

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.ഇതോടൊപ്പം, കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശാനാണ് സാധ്യത. അതിനാല്‍ ഇന്ന് മത്സ്യബന്ധനം വിലക്കാണ്.കൂടാതെ, വ്യാഴാഴ്ചയ്ക്കുള്ളതായി തീവ്ര മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളം, ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറന്‍ കാറ്റ് ശക്തമായതോടെയാണ് മഴ വീണ്ടും സജീവമായത്. ജനങ്ങള്‍ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി ആവശ്യമായ മുന്നൊരുക്കങ്ങള്‍ എടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
