ശ്രദ്ധിക്കുക!!!! സംസ്ഥാനത്ത് വൻ പെൻഷൻകവര്‍ച്ച

സംസ്ഥാനത്ത് പെൻഷൻകാരെ ലക്ഷ്യമിട്ട് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ അലയടിക്കുന്നു. കേന്ദ്രപെൻഷനുമായി ബന്ധപ്പെട്ട ‘ജീവൻ പ്രമാണ പത്ര’ത്തിന്റെ പേരിൽ വ്യാജ ഫോൺകോൾ നടത്തി പൗരന്മാരിൽ നിന്ന് ഒടിപി അടക്കമുള്ള സംവേദനശീല വിവരങ്ങൾ ചോര്‍ത്തുന്നതാണ് തട്ടിപ്പുകാരുടെ പുതിയ രീതി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

മുതിർന്ന പൗരന്മാരെ നേരിട്ട് വിളിച്ച് അവരുടെ നിയമന-വിശ്രമ തീയതി, പെൻഷൻ പേമെന്റ് ഓർഡർ നമ്പർ, ആധാർ, മൊബൈൽ നമ്പർ, ഇ-മെയിൽ, നോമിനി വിവരങ്ങൾ മുതലായവ ചോദിച്ചറിഞ്ഞശേഷം പെൻഷൻ ഡയറക്ടറേറ്റിൽ നിന്നാണെന്ന വ്യാജ വാദം ഉന്നയിച്ചാണ് ഒടിപി കൈവശപ്പെടുത്തുന്നത്. പലർക്കും നേരത്തേ പറയുന്ന വിവരങ്ങൾ ശരിയായതിനാൽ സംശയം ഇല്ലാതെ ഒടിപി നൽകുകയും തുക നഷ്ടമാകുകയും ചെയ്യുന്നു.ഇത്തരത്തിൽ തട്ടിപ്പിനിരയായ നിരവധി പേരുടെ പരാതികൾ സൈബർ ക്രൈം വിഭാഗം ലഭിച്ചിട്ടുണ്ട്. ദിവസേന 2000 മുതൽ 2500 വരെ ഫോൺ കോളുകൾ വ്യത്യസ്ത തട്ടിപ്പുമായി ബന്ധപ്പെട്ട് സ്റ്റേറ്റു സൈബർ ഓപ്പറേഷൻസ് വിഭാഗത്തിൽ എത്തുന്നുണ്ട്. ഇതിൽ ഏതാണ്ട് 125 ഫോണുകൾക്കെങ്കിലും കേസായി രജിസ്റ്റർ ചെയ്യപ്പെടുന്നു.90 ശതമാനത്തോളം കേസുകളിലും നഷ്ടമാകുന്ന തുക ഒരു ലക്ഷം രൂപയ്ക്കടിയിലാണ്. പ്രതിദിനം 1 കോടിയും 1.25 കോടിയും ഇടയിൽ തുക തട്ടിപ്പിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ പരാതി നൽകുകയാണെങ്കിൽ തുക വീണ്ടെടുക്കാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ടോൾ ഫ്രീ നമ്പർ 1930-ലാണ് ഇതിനായുള്ള വിവരങ്ങൾ നൽകാവുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top