സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരത്തിലേക്ക്. 120 രൂപയുടെ വര്‍ദ്ധനവോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,240 രൂപയായി. ഗ്രാമിന് 15 രൂപയുടെ വര്‍ധനയോടെ 1 ഗ്രാം സ്വര്‍ണത്തിന്റെ വില 9,155 രൂപയായി.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നും കുറഞ്ഞും തുടരുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മുതലുള്ള നിരന്തരമായ വര്‍ദ്ധനവ് തുടര്‍ന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ഈ അഞ്ചു ദിവസത്തിനിടയില്‍ മാത്രം 1,240 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.ഈ മാസത്തിന്റെ തുടക്കത്തില്‍ (ജൂലൈ 1) ഒരു പവന്‍ വില 72,160 രൂപയായിരുന്നു. അതേസമയം, ജൂണ്‍ 13ന് ഏപ്രില്‍ 22ന് കണ്ട റെക്കോര്‍ഡ് വില (74,320) ഭേദിച്ചിരുന്നു. അടുത്ത ദിവസവും വില കൂടി പുതിയ ഉയരത്തിലേയ്ക്ക് സ്വര്‍ണം എത്തിയെങ്കിലും പിന്നീട് കുറവായി.
