സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെയും മറ്റന്നാളും വ്യാഴം, വെള്ളി ദിവസങ്ങളിലും വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ 115.6 മില്ലിമീറ്ററില്‍ നിന്ന് 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നാണ് അതിശക്തമായ മഴയ്ക്കുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിലയിരുത്തല്‍.
വരുന്ന ദിവസങ്ങളില്‍ യാത്രാ ജാഗ്രതയും സുരക്ഷയും ശക്തിപ്പെടുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു.
