പാലക്കാട് ജില്ലയിൽ ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആറു ജില്ലകളിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് കർശന ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ എല്ലാ ആശുപത്രികളിലും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
നിപ ബാധിതരായുള്ള പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നവർ ഉടൻതന്നെ ആരോഗ്യ വകുപ്പ് അറിയിക്കണമെന്നും അവഗണിക്കരുതെന്നും മന്ത്രി നിർദേശിച്ചു. പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണം, ആൾക്കൂട്ടം ഒഴിവാക്കണം, അത്യാവശ്യങ്ങൾക്കായി മാത്രമേ ആശുപത്രി സന്ദർശിക്കാവൂ എന്നും ഔദ്യോഗിക നിർദേശങ്ങളിലുണ്ട്. ഒരു രോഗിക്ക് ഒരേ ഒരാൾ മാത്രമേ അകമ്പടി നൽകാവൂ എന്നും മന്ത്രി വ്യക്തമാക്കി.പുതിയതായി മരിച്ചത് മണ്ണാർക്കാട് സ്വദേശിയായ അമ്പതുകാരനാണ്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ വെള്ളിയാഴ്ച വൈകിട്ട് അദ്ദേഹത്തെ അത്യാധുനിക ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേറ്റ് ചെയ്ത് ചികിത്സ നല്‍കിയെങ്കിലും ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.ഇതിനുമുമ്പ് മക്കരപ്പറമ്പ് സ്വദേശിനിയായ യുവതിക്കും നിപ സ്ഥിരീകരിച്ച് മരണം സംഭവിച്ചിരുന്നു. തുടർച്ചയായ കേസുകൾ സംസ്ഥാനത്ത് ആശങ്ക ഉയർത്തുന്നതാണ്.
