ആശങ്കയോ, ആശ്വാസമോ ? ; അറിയാം ഇന്നത്തെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവിലയില്‍ വലിയ മാറ്റമില്ലെങ്കിലും വില ഉയര്‍ന്ന നിലയിലാണ് തുടരുന്നത്. കേരളത്തില്‍ ജൂലൈ 15 ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന്‍ വില 73,160 രൂപയും ഗ്രാമിന് 9,145 രൂപയുമാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

24 കാരറ്റിന് പവന്‍ വില 79,816 രൂപയും ഗ്രാമിന് 9,977 രൂപയും ആണ്. 18 കാരറ്റ് സ്വര്‍ണത്തിന് പവന്‍ വില 59,864 രൂപയും ഗ്രാമിന് 7,483 രൂപയും ആയി. ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്വര്‍ണ വിലയ്‌ക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോള്‍മാര്‍ക്കിങ് ഫീസ് എന്നിവ കൂടി നല്‍കേണ്ടതുണ്ടെന്നതാണ് പ്രധാനപ്പെട്ടത്. സാധാരണയായി പണിക്കൂലി അഞ്ചു ശതമാനവും ജിഎസ്ടി മൂന്നു ശതമാനവുമാണ് ഈടാക്കുന്നത്. അതിനാല്‍ ഒരു പവന്‍ ആഭരണത്തിന് കുറഞ്ഞത് 77,000 രൂപയെങ്കിലും നല്‍കേണ്ടിവരും.ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ഔണ്‍സിന് 3,348 ഡോളറാണ് നിലവിലെ നിരക്ക്. ആഗോള വിപണിയിലെ മാറ്റങ്ങള്‍, അമേരിക്കയിലെ പലിശനിരക്കുകളും പണപ്പെരുപ്പവും, രാജ്യാന്തര തര്‍ക്കങ്ങളും, രൂപയുടെ മൂല്യത്തില്‍ സംഭവിക്കുന്ന കയറ്റിറക്കങ്ങള്‍ തുടങ്ങിയവയൊക്കെയാണ് ഇന്ത്യയിലെ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍. ധനകാര്യ വിദഗ്ധരുടെ അഭിപ്രായപ്രകാരം, ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്തിടെ സ്വര്‍ണവിലയില്‍ പതിവായി മാറ്റങ്ങള്‍ കാണപ്പെടുന്നു. വില ഉയരുന്നുണ്ടെങ്കിലും അതിനനുസരിച്ച് വലിയ തോതില്‍ കുറവുണ്ടാകുന്നില്ല. അതിനാല്‍ സ്വര്‍ണ നിക്ഷേപം ചെയ്യുമ്പോള്‍ വിപണിയിലെ അവസ്ഥകളും സാധ്യതകളും മുന്‍കൂട്ടി വിലയിരുത്തുന്നതാണ് ഏറ്റവും ഉചിതം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top