കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വിവിധ വകുപ്പുകളിലേക്കുള്ള നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നതായി പുതിയ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
കാറ്റഗറി നമ്പർ 90/2025 മുതൽ 174/2025 വരെ വിവിധ തസ്തികകളിലാണ് നിയമനം നടക്കുന്നത്. ജൂലൈ 16നകം പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ജനറൽ റിക്രൂട്ട്‌മെന്റ്, സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്, എൻസിഎ റിക്രൂട്ട്‌മെന്റ് എന്നീ വിഭാഗങ്ങളിലായാണ് ഒഴിവുകൾ ഉള്ളത്. മില്‍മ, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസം, ഹൗസിങ് ബോർഡ്, വാട്ടർ ട്രാൻസ്‌പോർട്ട്, കയർഫെഡ്, പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ, അച്ചടി വകുപ്പ്, വനിത ശിശു വികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലാണ് തസ്തികകൾ ഉള്ളത്.അസിസ്റ്റന്റ് പ്രൊഫസർ, ജനറൽ മാനേജർ, എൻജിനിയർ, ടീച്ചർമാർ, ടെക്നീഷ്യൻ, ഇൻസ്ട്രക്ടർ, ടൈപ്പിസ്റ്റ്, ഫോറസ്റ്റ് വാച്ചർ, ഫിഷറീസ് അസിസ്റ്റന്റ്, മീഡിയമേക്കർ, സാഡ്‌ലർ, ആയ തുടങ്ങിയവയടക്കം നിരവധി തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് “Notification” ലിങ്ക് വഴി കാറ്റഗറി നമ്പർ പരിശോധിച്ച് അപേക്ഷ സമർപ്പിക്കണം. ആദ്യമായി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർക്ക് ഒറ്റത്തവണ രജിസ്‌ട്രേഷൻ നിർബന്ധമാണ്. അപേക്ഷയ്ക്കായി ഫീസ് ഒന്നും നൽകേണ്ടതില്ല. യോഗ്യതയുള്ളവർ ഈ അവസരം ഉപയോഗപ്പെടുത്തുക വഴി സർക്കാർ ജോലിക്കുള്ള വഴിക്ക് മുന്നേറാം.
