സി.ആര്‍.പി.എഫില്‍ 20 ബെറ്റാലിയന്‍ കൂടി വരുന്നു; 20,000 പേരെ പുതുതായി നിയമിക്കും

രാജ്യത്തെ കേന്ദ്ര സായുധ പോലീസ് വിഭാഗമായ സി.ആര്‍.പി.എഫിന്റെ കരുത്ത് കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ 20,000 പേരെക്കൂടി നിയമിക്കാന്‍ ഒരുങ്ങുന്നു. പുതിയതായി രൂപീകരിക്കപ്പെടുന്ന 20 ബറ്റാലിയനുകള്‍ക്കായി അംഗീകാരം നല്‍കാനുള്ള നടപടി പുരോഗമിക്കുകയാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഇതിനായി കഴിഞ്ഞവര്‍ഷമേതന്നെ നീക്കം ആരംഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ലോകത്തെ ഏറ്റവും വലിയ സായുധ പോലീസ് സേനയായ സി.ആര്‍.പി.എഫിന്റെ നിലവിലെ ശേഷിയിലും പ്രവര്‍ത്തനരീതിയിലും മെച്ചപ്പെടുത്തല്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി. അതിനിടെ, 35 പുതിയ ബറ്റാലിയനുകള്‍ തുടങ്ങുന്നതിനുള്ള നിര്‍ദേശം കേന്ദ്രം പരിഗണിച്ചുവരികയാണ്. ഇതില്‍ 20 എണ്ണം ഉടന്‍ നിലവില്‍ വരുമെന്ന് സ്‌പെഷല്‍ ഡയറക്‌ടര്‍ ജനറല്‍ വ്യക്തമാക്കി. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ, കാബിനറ്റിന്റെ അംഗീകാരവും ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.പുതിയ ബറ്റാലിയനുകള്‍ കൂടുതല്‍ സ്‌പെഷ്യലൈസ്‌ഡ് യൂണിറ്റുകളായിരിക്കുമെന്നതും ജമ്മു കശ്‌മീര്‍ പോലുള്ള സുരക്ഷാ ചാലഞ്ചുകള്‍ ഉയര്‍ന്ന മേഖലകളില്‍ ഇവയുടെ സേവനം കേന്ദ്രീകരിക്കുമെന്നതുമാണ് സൂചന. കൂടാതെ ജനറല്‍ ഡ്യൂട്ടി ബറ്റാലിയനുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും പരിഗണനയില്‍ ഉണ്ട്.ജനക്കൂട്ട നിയന്ത്രണം, കലാപനിയന്ത്രണം, തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനം, തിരഞ്ഞെടുപ്പ് സുരക്ഷ, വി.ഐ.പി സംരക്ഷണം, യു.എന്‍ സമാധാന ദൗത്യങ്ങള്‍, പ്രകൃതിദുരന്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ചുമതലകള്‍ സി.ആര്‍.പി.എഫിന് നിലവില്‍ ഉണ്ടാകുന്നുണ്ട്.ഇതിലുപരി, പാക് നിയന്ത്രിത കശ്മീരില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂരില്‍ സേനയുടെ വനിതാ വിഭാഗം നിര്‍ണായക പങ്ക് വഹിച്ചതും ശ്രദ്ധേയമാണ്. അസിസ്റ്റന്റ് കമാന്‍ഡന്റ് നേഹ ഭണ്ഡാരി നയിച്ച യൂണിറ്റാണ് സീറോ ലൈനിന് സമീപം പാകിസ്ഥാന്റെ മൂന്ന് പോസ്റ്റുകള്‍ നിശബ്‌ദമാക്കിയത്. കൂടെിരുന്ന ആറു വനിതാ കോണ്‍സ്‌റ്റബിള്‍മാരും അതിര്‍ത്തിയില്‍ ഗണ്‍പൊസിഷനുകളില്‍ നിലയുറച്ച് ശ്രദ്ധേയമായ പങ്കുവഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top