മാനന്തവാടി: ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ വൈഗ വിനോദ് (16) പാമ്പ് കടിയേറ്റതിനെ തുടർന്ന് മരണത്തിന് കീഴടങ്ങി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
വള്ളിയൂർക്കാവ് കാവ്‌കുന്ന് പുള്ളിലാണ് കുടുംബവാസം.ശാരീരിക അസ്വസ്ഥതകളുടെ പശ്ചാത്തലത്തിൽ മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്‌ധ പരിശോധനകൾക്കുശേഷം പാമ്പ് കടിയേറ്റതായി കണ്ടെത്തിയതോടെ പ്രതിവിഷം നൽകുകയായിരുന്നു. എന്നാൽ ആരോഗ്യനില അതീവ ഗുരുതരമായതിനാൽ പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആധികാരിക ചികിത്സ കിട്ടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാമ്പ് കടിയേറ്റ വിവരം കുട്ടിയും കുടുംബവും അറിയാഞ്ഞിരുന്നതായി പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലിൽ കടിയേറ്റ പാടുള്ളതായി കണ്ടെത്തിയത്.
