സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറയുന്നു. വെള്ളിയാഴ്ച 1240 രൂപയോളം ഉയരിച്ച ശേഷമാണ് ഇന്ന് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നത്തെ നിലയില്‍, ഒരു പവന്‍

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
സ്വര്‍ണത്തിന്റെ വില 360 രൂപ കുറഞ്ഞ് 72,800 രൂപയിലേക്കാണ് എത്തിയത്. ഗ്രാമിന് 45 രൂപയാണ് കുറവ്; പുതിയ വില 9100 രൂപ.ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 72,160 രൂപയായിരുന്നു. ജൂണ്‍ 13ന് സ്വര്‍ണവില ഏപ്രില്‍ 22ലെ റെക്കോര്‍ഡ് വില മറികടന്നിരുന്നു – അന്ന് റെക്കോര്‍ഡ് വില 74,320 രൂപയായിരുന്നു. അതിനുശേഷം തുടര്‍ച്ചയായ വര്‍ധനവില്‍ പുതുമുന്‍ നേട്ടങ്ങളിലേക്ക് സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു.അടുത്ത ദിവസങ്ങളില്‍ വിപണിയിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വില വീണ്ടും താഴേക്ക് മടങ്ങിയെത്തുന്നത്.
