ബാഗ് പരിശോധിച്ചപ്പോൾ പുറത്ത് വന്നത് ലക്ഷങ്ങൾ; മുത്തങ്ങയിൽ യുവാവ് പിടിയിൽ

മുത്തങ്ങ: പോലീസ് വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കൈവശം വച്ചിരുന്ന 36.5 ലക്ഷം രൂപ പിടികൂടി. മലപ്പുറം അരീക്കോട് കൊല്ലത്തൊടി വീട്ടില്‍ നിന്നുള്ള കെ. അജീബ് (27) എന്ന യുവാവിന്റെ ബാഗില്‍ നിന്നാണ് പണം കണ്ടെത്തിയത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ബാംഗ്ലൂരില്‍ നിന്ന് വരികയായിരുന്ന കെ.എ 57 എഫ് 6147 നമ്പര്‍ വോള്വോ ബസാണ് ബത്തേരി പോലീസ്യും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് തടഞ്ഞത്. പരിശോധനയ്ക്കിടെ സംശയം തോന്നിയ പോലീസ് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് 500 രൂപയുടെ 100 നോട്ടുകള്‍ അടങ്ങിയ 73 ബണ്ടിലുകള്‍ കണ്ടെത്തിയത്.പണത്തിന് ബന്ധപ്പെട്ട രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top