ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം; മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

ബത്തേരി: ഇസ്രായേലിൽ കെയർ ഗീവറായി ജോലി ചെയ്തിരുന്ന വയനാട് സ്വദേശി ജിനേഷ് പി. സുകുമാരനും (38) അദ്ദേഹത്തിന്റെ ജോലി പരിചരണയായിരുന്നു വയോധികയും മരിച്ച സംഭവം ഇപ്പൊഴൊരു വലിയ വഴിത്തിരിവിലേക്കാണ് കടക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ആദ്യം പ്രചരിച്ചത് ജിനേഷ് വയോധികയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തെന്ന തരത്തിലുള്ള വർത്തയായിരുന്നെങ്കിലും, ഇപ്പോൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉന്നയിക്കുന്ന ആരോപണം സംഭവത്തെ പുതിയ ദിശയിലേക്കാണ് നയിക്കുന്നത്.വയോധികയെ അവരുടെ സ്വന്തം മകനാണ് കൊലപ്പെടുത്തിയതെന്നും, ജിനേഷിനെ അപായപ്പെടുത്തുകയും ചെയ്തതായും കുടുംബത്തിന്റെ സംശയങ്ങളുണ്ട്. മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടും ജിനേഷിന്റെ മൃതദേഹവുമായി സഹിതം ഇന്ന് വയനാട്ടിലെത്തുമെന്നാണ് വിവരം.ജിനേഷ് കോളിയാടിയിലെ സ്വദേശിയായിരുന്നു. മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി ജോലിചെയ്‌തിരുന്ന അദ്ദേഹം കൂടുതൽ വരുമാനത്തിനായി ഇസ്രായേലിലേക്ക് പോയത് ഒറ്റരായ ഒരു സ്വപ്നത്തിലായിരുന്നു. കഴിഞ്ഞ മാസം നാലിന് ഇസ്രായേലിലെ ജറുസലേമിന് സമീപമുള്ള മേവസേരേട്ട് സിയോണിൽ ആണ് സംഭവം നടന്നത്.വയോധികയുടെ മരണശേഷം അടുത്ത മുറിയിൽ ജിനേഷ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ജിനേഷിന്റെ അപ്രതീക്ഷിത മരണത്തെ കുറിച്ചുള്ള സംശയങ്ങൾ ഇസ്രായേലിലെ മലയാളി സമുദായം വഴിയാണ് ബന്ധുക്കൾക്കറിയുന്നത്.സംഭവവുമായി ബന്ധപ്പെട്ട് അന്തിമമായ തെളിവുകൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, മരണത്തിൽ ജിനേഷ് കുറ്റവാളിയല്ലെന്ന് കുടുംബം ഉറച്ച് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top