സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; വിദ്യാർത്ഥി നിരക്കിന്റെയും പെർമിറ്റ് പുതുക്കലിന്റെയും പ്രശ്നം തീരാതെസംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിലും 140 കിലോമീറ്ററിലധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കുന്നതിലും ഇപ്പോഴും അനുകൂല നടപടിയില്ലാത്തതിനെ തുടർന്നാണ് സംയുക്ത

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

സമരസമിതിയുടെ സമര തീരുമാനം.അടുത്തിടെ ഗതാഗതമന്ത്രി ബസുടമകളുമായി നടത്തിയ ചർച്ചയിൽ ധാരണയായില്ല. ചൊവ്വാഴ്ചയ്ക്കകം വീണ്ടും ചര്‍ച്ചയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചിരുന്നെങ്കിലും ഇതുവരെ ബസുടമകളെ ബന്ധപ്പെടാത്തതിൽ പ്രതിഷേധം ശക്തമാണ്.ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം സമരത്തിൽ നിന്ന് പിന്മാറിയിരിക്കുന്നുവെങ്കിലും, മറ്റ് ബസുടമ സംഘടനകൾ സമരത്തെ തുടരുകയാണ്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക, വ്യാജ കൺസെഷൻ കാർഡുകൾ തടയുക, അനാവശ്യ പിഴയ്‌ക്ക് വിരാമമിടുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്.ഇതോടൊപ്പം, ഈ മാസം എട്ടിന് നടന്ന സൂചനാ സമരത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ നടപടിയുണ്ടാക്കണമെന്ന ആവശ്യവും ബസുടമകൾ ഉന്നയിച്ചിരുന്നു. അത് പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ് പണിമുടക്കിന് നീങ്ങുന്നത്.താത്കാലികമായി സർവീസ് നിർത്തലാകുന്നത് വിദ്യാർത്ഥികളുടെയും സാധാരണ യാത്രക്കാരുടെയും ഗതാഗതത്തിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക ഉയരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top