തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ അന്ത്യം കേരളത്തിൽ ദുഃഖസന്ധ്യയായി മാറുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് സംസ്ഥാന സർക്കാർ നാളെ പൊതു അവധി പ്രഖ്യാപിച്ചു.സ്‌കൂളുകൾക്കും സർവീസ് സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. കൂടാതെ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔപചാരിക ദുഃഖാചരണം നടക്കും.വി.എസ്.യുടെ സംസ്‌കാരം ബുധനാഴ്ച വൈകിട്ട് ആലപ്പുഴയിലെ ചുടുകാട്ടിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെ അന്ത്യവിശ്രമത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
