ഓർമയുടെ ഒരാണ്ട്; പുത്തുമലയിൽ സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഓർമ്മകൾക്ക് ഒരാണ്ട്. ഇതോടനുബന്ധിച്ച് ജൂലൈ 30 ന് പുത്തുമലയിൽ സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

മേപ്പാടി ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10 ന് പുത്തുമല പഞ്ചായത്ത്‌ ശ്മശാനത്തിലാണ് പുഷ്പാർച്ചനയും തുടർന്ന് സർവമത പ്രാർത്ഥനയും നടക്കുക. പുത്തുമല മദ്രസ്സ അങ്കണത്തിൽ ഒരുക്കുന്ന അനുസ്മരണ യോഗ വേദിയിലേക്ക് മൗന ജാഥയും നടത്തും. മന്ത്രിമാർ, എംപി, എംഎൽഎമാർ, വിവിധ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

പിന്നാക്ക സമുദായ ക്ഷേമ കമ്മറ്റി യോഗം 29 ന്

സം സ്ഥാന നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമ കമ്മറ്റി യോഗം ജൂലൈ 29 ന് രാവിലെ 10.30 ന് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top