സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഉയര്‍ച്ച. ഇന്ന് ഒറ്റയടിക്ക് 760 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിവില 75,040 രൂപയായി. മുക്കാല്‍ ലക്ഷം രൂപ കടന്നുവെന്നതോടെ ആഭരണവിപണിയില്‍ വലിയ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
കാഞ്ഞിയോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. 40 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇത്ര വലിയ വര്‍ധനവ് രേഖപ്പെടുത്തുന്നത്.ഇതിനുമുമ്പ് കഴിഞ്ഞമാസം 14-നായിരുന്നു ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. പിന്നീട് സ്വര്‍ണവില 69,000-ന് മുകളിലാണ് നിലനിന്നത്. കയറ്റം തുടരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് ഈ കുതിപ്പിന് കാരണം. ഏപ്രില്‍ 22ന് സ്വര്‍ണവില 3,500 ഡോളര്‍ എന്ന റെക്കോര്‍ഡില്‍ എത്തി. ആ സമയത്ത് രൂപയുടെ വിനിമയനിരക്ക് 84.75 ആയിരുന്നു. അതിന്റെ ഫലമായി ഒരു ഗ്രാം സ്വര്‍ണവില 9310 രൂപയായി.ഇന്നത്തെ നിരക്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലി അടക്കിയാണ് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഉപഭോക്താവിന് കുറഞ്ഞത് 81,500 രൂപ നല്‍കേണ്ടി വരും.യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ നടത്തിയ പരാമര്‍ശങ്ങളും ബദലായ രാഷ്ട്രീയ സാധ്യതകളും വിപണിയില്‍ ആശങ്ക വിതറി. പലിശനിരക്കുകള്‍ സംബന്ധിച്ചും അദ്ദേഹത്തിന്റെ രാജിയെ കുറിച്ചും വ്യക്തതയില്ലാത്തതും വിലകുതിപ്പിന് ഇടയാക്കി. വില 3,460 ഡോളര്‍ കടന്നാല്‍ അടുത്ത ലക്ഷ്യം 3,500 ഡോളര്‍ ആകുമെന്ന സൂചനകളാണ് ഇപ്പോള്‍ വിപണിയില്‍ നിറയുന്നത്.
