പിതൃസ്മരണയ്‌ക്കായി ആചരിക്കുന്ന കർക്കിടക വാവിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ബലി തർപ്പണ കേന്ദ്രങ്ങളിൽ ഇന്ന് വലിയ തിരക്കാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
മഴ തുടരുന്നതിനാൽ ബലി കടവുകളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്നാനഘട്ടങ്ങളും ക്ഷേത്രപരിസരങ്ങളും ഉൾപ്പെടുത്തി തർപ്പണത്തിനായി ഇടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡുകൾ അടക്കം വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടപ്പാക്കിയിട്ടുണ്ട്.ജനസാന്ദ്രത നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും പൊലീസും മറ്റ് അതിതീവ്ര സേവനവും രംഗത്തുണ്ട്.
