ചെറുകിട കർഷകരെ ഉദ്ദേശിച്ചുള്ള പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ 20-ാം ഗഡുവായി സാമ്പത്തിക സഹായം ഓഗസ്റ്റ് രണ്ടിന് വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനം എടുത്തത്.2019-ല്‍ ആരംഭിച്ച പദ്ധതി ഇതുവരെ 19 ഗഡുക്കളായി രാജ്യത്തെ കർഷകർക്ക് 3.69 ലക്ഷം കോടി രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ട്. 20-ാം ഗഡുവിന്റെ ഭാഗമായി 9.7 കോടി കർഷകര്‍ക്ക് മൊത്തം 20,500 കോടി രൂപ വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നത്.പിഎം-കിസാൻ പദ്ധതി രാജ്യത്തെ ചെറുകിട, നാമമാത്ര കർഷകർക്ക് സാമ്പത്തികമായി പിന്തുണ നൽകുന്നതിനുള്ള പ്രധാന സർക്കാർ പദ്ധതികളിൽ ഒന്നാണ്. യോഗ്യരായ കർഷകർക്ക് പ്രതിവർഷം 6,000 രൂപ മൂന്ന് തുല്യ ഗഡുകളായി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ലഭ്യമാകുന്നത്.കർഷകരുടെ ഉപജീവനക്ഷമത മെച്ചപ്പെടുത്തുന്നതിനും കാർഷിക മേഖലയിലെ വ്യാപനം വർദ്ധിപ്പിക്കുന്നതിനും സഹായകമായ സമയബന്ധിതമായ സാമ്പത്തിക സഹായം പദ്ധതിയിലൂടെ ഉറപ്പാക്കുന്നു.

