ദുരിതാശ്വാസ നിധിയിലെ കണക്കുകള്‍ വ്യക്തമാക്കി മുഖ്യമന്ത്രി; എല്ലാ സൗകര്യങ്ങളോടെയും ടൗണ്‍ഷിപ്പ് സജ്ജമാക്കുമെന്ന് പിണറായി

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുനരധിവാസം ലക്ഷ്യമിട്ട് വയനാട് ജില്ലയില്‍ സര്‍ക്കാര്‍ സജ്ജമാക്കുന്ന മാതൃകാ ടൗണ്‍ഷിപ്പ് പദ്ധതിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

വിവിധ വെല്ലുവിളികള്‍ അതിജീവിച്ചാണ് പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുത്തത്. 410 റെസിഡൻഷ്യല്‍ യൂണിറ്റുകള്‍, പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, ജലവിതരണം, മലിനജല സംസ്‌കരണ സംവിധാനം, വൈദ്യുതി, ലാൻഡ്സ്കേപ്പിംഗ്, സൈറ്റ് വികസനം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നും വിട്ടുവീഴ്ച ചെയ്യാതെ സമഗ്രമായ രീതിയിലാണ് ടൗണ്‍ഷിപ്പ് പദ്ധതി മുന്നോട്ടുപോകുന്നത്. 2025 മെയ് 29-ന് 40 ലക്ഷം രൂപയുടെ പ്രീപ്രോജക്ട് ചെലവുകള്‍ ഉരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌റ്റ് സൊസൈറ്റിയ്ക്ക് കരാര്‍ നല്‍കി. വീടിന് പകരം ധനസഹായം തെരഞ്ഞെടുക്കാന്‍ താത്പര്യപ്പെട്ട 104 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തതോടെ 16.05 കോടി രൂപയുടെ ധനസഹായം ഉറപ്പാക്കി. ആകെ 402 ഗുണഭോക്താക്കളില്‍ 107 പേരാണ് ഈ പദ്ധതി സ്വീകരിച്ചത്. 2025 ജൂണ്‍ 25 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 770.76 കോടി രൂപ ലഭിച്ചിരുന്നുവെന്നും അതില്‍ നിന്നും 91.73 കോടി രൂപ വിവിധ പുനരധിവാസ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വയനാട് താലൂക്കില്‍ ദുരന്തബാധിതര്‍ക്ക് വീടുകള്‍ നല്‍കുക, ജീവനോപാധി ഉറപ്പാക്കുക, വിദ്യാഭ്യാസം, ചികിത്സ, കൗണ്‍സിലിംഗ്, രേഖാ വീണ്ടെടുപ്പ് തുടങ്ങിയ മേഖലകളിലൊക്കെ സമഗ്രമായ ഇടപെടലാണ് നടപ്പിലാക്കിയിരിക്കുന്നത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ജനമുന്നണിയിലായിട്ടുമാണ് മുന്നോട്ടുകൊണ്ടുപോകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top