കെ-ഫോണില്‍ വമ്ബന്‍ അവസരം; ജില്ലകളിലെ ഒഴിവുകളെത്തി; ആഗസ്റ്റ് 12ന് മുന്‍പ് അപേക്ഷിക്കണം

കേരള സർക്കാരിന്റെ കീഴിലുള്ള കെ-ഫോൺ ലിമിറ്റഡ് സ്ഥാപനത്തിൽ ജില്ലാതല ടെലികോം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ആകെ 8 ഒഴിവുകളിലേക്കാണ് ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നത്. ബി.ഇ / ബി.ടെക് (ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്) വിഷയങ്ങളിൽ 60 ശതമാനത്തിലധികം മാർക്കോടെയുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. ടെലികോം ഉപകരണങ്ങളുടെ ഓപ്പറേഷനും പരിപാലനവും അല്ലെങ്കിൽ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്റർ, എന്റർപ്രൈസ് ബിസിനസ് മേഖലകളിലൊന്നിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായം 40 വയസ്സിന് താഴെയായിരിക്കണം. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ 2025 ജൂലൈ 30 നെ അടിസ്ഥാനമാക്കിയാണ് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും. കൂടാതെ 10,000 രൂപ വരെയുള്ള ഇൻസെന്റീവും അനുവദിക്കും. താല്പര്യമുള്ളവർ കേരള സർക്കാരിന്റെ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് കെ-ഫോൺ റിക്രൂട്ട്‌മെന്റ് വിഭാഗം തിരഞ്ഞെടുത്ത്, നോട്ടിഫിക്കേഷൻ വിശദമായി വായിച്ച ശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാനതീയതി ആഗസ്റ്റ് 12 ആണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top