ചൂരല്‍മല ഉരുള്‍പൊട്ടലിലും വിലങ്ങാട് ദുരന്തത്തിലും വീടുകളും ഉപജീവനമാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി സംസ്ഥാന മന്ത്രിസഭ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടു. ചൂരല്‍മല ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങള്‍ക്കായി കണ്ടെത്തിയ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഭൂമിക്ക് ഉടമസ്ഥാവകാശ രേഖ (ROR) നല്‍കാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.മുണ്ടക്കൈ പുനരധിവാസ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പുഞ്ചിരിമട്ടം ഉന്നതിയിലെ അഞ്ച് കുടുംബങ്ങളും, പുതിയ വില്ലേജ് ഉന്നതിയിലെ മൂന്ന് കുടുംബങ്ങളും വയനാട് ടൗണ്‍ഷിപ്പ് മാതൃകയില്‍ വീടുകള്‍ നല്‍കി പുനരധിവസിപ്പിക്കും. ഇതുവരെ പട്ടികയിലില്ലാത്ത എറാട്ടുകണ്ടം ഉന്നതിയിലെ അഞ്ച് കുടുംബങ്ങളെയും ലിസ്റ്റിലുൾപ്പെടുത്താൻ തീരുമാനമായി. ഇവർക്കും 10 സെന്‍റ് വീതം ഭൂമിയും വീടും നല്‍കും.പുത്തുമലയില്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരെ അടക്കം ചെയ്ത സ്ഥലത്ത് പ്രാര്‍ത്ഥനയ്ക്കായി സ്മാരകം നിര്‍മ്മിക്കുമെന്നും ഇതിനായി നിര്‍മിതി കേന്ദ്രം സമര്‍പ്പിച്ച ഏകദേശം ഒരു കോടി രൂപയുടെ എസ്റ്റിമേറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കി.വയനാട് ദുരന്തബാധിതര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി ഡിസംബര്‍ 31 വരെ ആനുകൂല്യ കാലാവധി ദീർഘിപ്പിച്ചു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 6 കോടി രൂപ ചികിത്സാ സഹായമായി അനുവദിക്കും. കൂടാതെ, കൈവശം ചികിത്സാ മാര്‍ഗ്ഗനിര്‍ദേശങ്ങളുള്ള ഫെബ്രുവരി 22 ന് ജില്ലാ കളക്ടര്‍ പുറത്തിറക്കിയ നടപടി കൃത്യമായതാണെന്ന് മന്ത്രിസഭ സ്ഥിരീകരിച്ചു.പുനരധിവാസ ലിസ്റ്റില്‍ 49 കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തും. ദുരന്തത്തില്‍ സംരഭങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കും. നഷ്ടപരിഹാര തുകയും മാനദണ്ഡങ്ങളും ജില്ലാ കളക്ടറെയും ബന്ധപ്പെട്ട വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയ സമിതി ശുപാര്‍ശ സമര്‍പ്പിച്ച ശേഷമായിരിക്കും നല്‍കുക.വിലങ്ങാട് ദുരന്തബാധിതര്‍ക്കും സമാനതരമായ നഷ്ടപരിഹാരം നല്‍കുമെന്നും വൈദ്യസഹായം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ അനുവദിക്കുമെന്നും മന്ത്രിസഭ meetingല്‍ തീരുമാനമായി.ഇതോടൊപ്പം, കൊല്ലം തേവലക്കരയിലെ ബോയ്സ് സ്‌കൂളിലെ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്‍റെ മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
