കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലീന്‍ കേരള കമ്ബനിയില്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള കരാര്‍ നിയമനത്തിന് അവസരം. തിരുവനന്തപുരത്തെ ഹെഡ് ഓഫിസിലേക്കാണ് നിയമനം നടക്കുന്നത്. ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം, തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 1270 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകര്‍ക്ക് ബിടെക് (ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

എഞ്ചിനീയറിങ്) യോഗ്യതയും ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ് മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്താനുഭവവുമുണ്ടായിരിക്കണം. 35 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായി പ്രായ ഇളവ് ലഭിക്കും. താല്പര്യമുള്ളവര്‍ ക്ലീന്‍ കേരള കമ്ബനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കരിയര്‍ വിഭാഗത്തിലൂടെ ഇലക്‌ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തിക തിരഞ്ഞെടുക്കണം. പിന്നീട് അപേക്ഷാഫോം പൂരിപ്പിച്ച് “The Managing Director, Clean Kerala Company Limited, State Municipal House, Vazhuthacaud, Trivandrum – 10” എന്ന വിലാസത്തിലേക്ക് കൊറിയര്‍ അല്ലെങ്കില്‍ സ്പീഡ് പോസ്റ്റിലൂടെ അയക്കണം. അപേക്ഷയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന എസ്.എസ്.എല്‍.സി, അനുഭവ സര്‍ട്ടിഫിക്കറ്റ് എന്നിവയും ചേര്‍ക്കണം. അഭിമുഖ തീയതിയും മറ്റു വിശദവിവരങ്ങളും പിന്നീട് അറിയിക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 5 ആണ്.
