ഓണാവശ്യങ്ങള്‍ കൈവിലയിലെത്തിക്കാന്‍ സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണച്ചന്തകള്‍ ആഗസ്റ്റ് 25 മുതല്‍ ആരംഭിക്കും. ആദ്യചന്തയുടെ ഔപചാരിക ഉദ്ഘാടനം 25-ാം തീയതി വൈകിട്ട്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജില്ലാ തലങ്ങള്‍ക്കും നിയോജകമണ്ഡലം തലങ്ങളിലുമാണ് ഇത്തവണ ചന്തകള്‍ ക്രമീകരിച്ചിരിക്കുന്നത്.ഉത്രാടം നാളായ സെപ്റ്റംബർ 4 വരെ, 10 ദിവസമാണ് പ്രധാന ചന്തകള്‍ നടത്തുന്നത്. മണ്ഡലതല ഔട്ട്ലെറ്റുകള്‍ക്കൊപ്പം ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബർ 4 വരെ ഓണം ഫെയറുകളും നടക്കും. ഓഗസ്റ്റ് 25 മുതല്‍ സംസ്ഥാനത്തുടനീളമുള്ള എല്ലാ നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ചന്തകളും സംഘടിപ്പിക്കും. ബ്രാൻഡഡ് ഉത്പന്നങ്ങളും ഭക്ഷ്യവസ്തുക്കളും അത്യാവശ്യ സാധനങ്ങളും ഇങ്ങനെ ഉപയോക്താക്കളുടെ കയ്യിലെത്തുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിന്റെത്.റേഷന്‍ സംവിധാനം ഉപയോഗിച്ച് വെള്ള കാർഡുള്ളവര്‍ക്ക് 15 കിലോ സ്പെഷ്യൽ അരി ₹10.90-ന്, നീല കാർഡിനാവശ്യമായ 10 കിലോയും പിങ്ക് കാർഡിന് 5 കിലോയും അരിയും മഞ്ഞ കാർഡിന് 1 കിലോ പഞ്ചസാരയും അനുവദിക്കും. എല്ലാ കാർഡുകാർക്കും മണ്ണെണ്ണ വിതരണം ഉറപ്പാക്കും. ഇതിന് പുറമേ, ഒരു കാർഡിന് അധികമായി 20 കിലോ പച്ചരി/പുഴുക്കലരി ₹25 എന്ന നിരക്കിലും ലഭ്യമാക്കും.ശബരി ബ്രാന്‍ഡ് ഉൾപ്പെടെ വിവിധ വെളിച്ചെണ്ണകളും എംആർപി-ക്കു താഴെയുള്ള വിലയ്ക്ക് നൽകും. സബ്സിഡിയുള്ള വെളിച്ചെണ്ണ ലിറ്ററിന് ₹349, അരലിറ്ററിന് ₹179 എന്ന വിലയിലാണ് വിതരണം ചെയ്യുന്നത്. സബ്സിഡിയില്ലാത്തത് യഥാക്രമം ₹429, ₹219 എന്ന നിരക്കിലാണ്. സണ്‍ഫ്ളവര്‍, പാം ഓയില്‍, റൈസ് ബ്രാന്‍ ഓയില്‍ തുടങ്ങിയ എണ്ണകളും ലഭ്യമാക്കും.ഓണത്തിന് മുന്നോടിയായി എവൈഎ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലുമുള്ളവര്‍ക്കായി ആറുലക്ഷത്തിലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. 15 ഇനങ്ങള്‍ ഉള്‍പ്പെട്ട കിറ്റുകളുടെ വിതരണം ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ 2 വരെയാണ്. വൻപയറിന് വില ₹75ല്‍നിന്ന് ₹70ആയയും, തുവരപരിപ്പിന് ₹105ല്‍നിന്ന് ₹93 ആയും കുറച്ചിട്ടുണ്ട്. മുളകിന്റെ സബ്സിഡി അളവ് അര കിലോയില്‍ നിന്ന് 1 കിലോയാക്കി വര്‍ധിപ്പിച്ചു.വെളിച്ചെണ്ണ ഒഴികെ മറ്റ് എല്ലാ സബ്സിഡി സാധനങ്ങളും ഇപ്പോള്‍ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്. ഓണക്കാലത്ത് വിപണിയില്‍ സാധനങ്ങളുടെയും കിറ്റുകളുടെയും ലഭ്യത ഉറപ്പാക്കാന്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ഓണത്തിന് മുന്‍പ് 43,000 പുതിയ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്‍കും. പുതിയ കാര്‍ഡിനായി സെപ്റ്റംബർ 16 മുതല്‍ ഒക്ടോബർ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
