ഇന്ന് (2025 ഓഗസ്റ്റ് 2, ശനിയാഴ്ച) സ്വർണവിലയിൽ വലിയ വർധനയാണ് ഉണ്ടായത്. ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് ഇന്ന് കൂടിയത്. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 9290 രൂപയും പവന് 74,320 രൂപയുമാണ്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഇപ്പോഴത്തെ വിപണിവില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7620 രൂപ, 14 കാരറ്റിന് 5935 രൂപ, ഒമ്പത് കാരറ്റിന് 3825 രൂപ എന്നിവയുമാണ് നിലവിലെ നിരക്ക്. വെള്ളിയുടെ വില ഗ്രാമിന് 120 രൂപയായി തുടരുന്നു.ഇതിന് മുമ്പ് വില കുറവിലായിരുന്നു. കഴിഞ്ഞ ദിവസം (ഒറ്റ ദിവസം മുൻപ്) ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. വ്യാഴാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ജൂലൈ 23ന് 75,040 രൂപ എന്നത് റെക്കോർഡ് നിരക്കിലെത്തിയതിനു ശേഷം വില കുറയുകയായിരുന്നു. ജൂലൈ 24ന് 74,040 രൂപ, 25ന് 73,680 രൂപ, 26ന് 73,280 രൂപ എന്നിങ്ങനെയാണ് തുടര്‍ന്ന വില. അതിന് ശേഷം മൂന്നു ദിവസത്തോളം മാറ്റമില്ലാതെ തുടരുകയും, ചൊവ്വാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് 73,200 രൂപയായുമായിരുന്നു.
