വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ലീഗല്‍ കം പ്രൊബേഷൻ ഓഫീസര്‍ നിയമനം

വയനാട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് ഒഴിവുണ്ട്. നിയമബിരുദം ലഭിച്ചിരിക്കുകയും, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയിട്ടുണ്ടാവുകയും,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

സര്‍ക്കാര്‍, എൻജിഒ, സ്ത്രീകളുടെയും കുട്ടികളുടെയും നിയമപരമായ സംരക്ഷണ മേഖലയില്‍ അഭിഭാഷകനായി കുറഞ്ഞത് രണ്ട് വര്‍ഷം പ്രവര്‍ത്തിച്ച അനുഭവം ഉള്ളവരാകണം അപേക്ഷകര്‍.പ്രായപരിധി: 40 വയസ്സില്‍ താഴെ.അപേക്ഷിക്കേണ്ട വിധം:വെളുത്ത പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും ചേര്‍ത്ത് ഓഗസ്റ്റ് 8-നകം വയനാട് ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ നേരിട്ടോ, തപാലിലൂടെയോ സമര്‍പ്പിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്:മീനങ്ങാടി ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്ഫോണ്‍: 04936 246098, 8606229118

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top