ഓണത്തിന് 2000 കര്‍ഷക ചന്തകള്‍; കര്‍ഷകന് ന്യായവില, ജനങ്ങള്‍ക്ക് ഗുണനിലവാരം

ഓണവിപണിയെ ലക്ഷ്യം വെച്ച് സംസ്ഥാനത്ത് 2000 കർഷകചന്തകൾ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. സെപ്റ്റംബർ 1 മുതൽ 4 വരെയാണ് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

കോർപ്പറേഷൻ, മുനിസിപ്പാലിറ്റി തലങ്ങളിൽ ചന്തകൾ നടക്കുക. കഴിഞ്ഞ വർഷത്തെ 1956 ചന്തകളെ വെല്ലുന്ന രീതിയിലാണ് ഇത്തവണയുടെ പദ്ധതി.കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, VFPCK എന്നിവയുടെ സംയുക്തമായ ഒരുക്കത്തിലാണ് ഈ വ്യാപക സംരംഭം. കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ ന്യായവിലക്ക് ഏറ്റുവാങ്ങുകയും പൊതുവിപണിയിലും അതിലും കുറവുള്ള വിലയ്ക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയുമാണ് ലക്ഷ്യം. ജൈവപച്ചക്കറികൾക്ക് വിപണിവിലയിൽനിന്ന് 10% കുറവിൽ വില്പനയും, നല്ല കൃഷിമുറകളിൽനിന്ന് ലഭിക്കുന്ന പച്ചക്കറികൾക്ക് 20% അധികവിലയും നൽകും.പച്ചക്കറി ലഭ്യത ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള സംഭരണത്തിനും വിതരണത്തിനും ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഹോർട്ടികോർപ്പിലൂടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉരുളകിഴങ്ങ്, ഉള്ളി എന്നിവയും എത്തിക്കും. മഴയുടെ ബാധ കണക്കിലെടുത്ത് എല്ലാ ജില്ലകളിലും പച്ചക്കറി ലഭ്യതയുടെ വിവരശേഖരണവും വിതരണം ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും.കേരളഗ്രോ ബ്രാൻഡിൽ 2000-ത്തോളം ഉൽപ്പന്നങ്ങൾ വിപണിയിലെത്തിയതും 4000-ലധികം ഉൽപ്പന്നങ്ങൾ നിലവിലുള്ളതും കൃഷിവകുപ്പിന്റെ നേട്ടമായി മന്ത്രി വിശേഷിപ്പിച്ചു. ഫാം ഉൽപ്പന്നങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾക്കും ചന്തകളിൽ സ്ഥാനം ഉണ്ടാകും. ഓണത്തിന് വിലക്കയറ്റം ഒഴിവാക്കാനും കർഷകരെ സാമ്പത്തികമായി ശക്തരാക്കാനും ഈ പദ്ധതി ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top