സംസ്ഥാനത്ത് സ്വർണവില ഇന്ന് പോലും മാറ്റമില്ലാതെ തുടരുന്നു. ഓഗസ്റ്റ് ആദ്യദിനത്തിൽ 160 രൂപയും പിന്നീട് കൂടി മൊത്തത്തിൽ 480 രൂപയുമാണ് പവന് വില കുറഞ്ഞത്. അതിനുശേഷം തുടർച്ചയായ രണ്ടുദിവസം വിലയിൽ മാറ്റം ഉണ്ടായിട്ടില്ല.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഇന്ന് വിപണിയിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 74,320 രൂപയാണുള്ളത്. ഉപഭോക്താക്കൾക്ക് ആശ്വാസമേകുന്ന നിലയാണ് നിലവിലെ വിലസ്ഥിരത. ആഗോളതലത്തിൽ നിലനിൽക്കുന്ന ഭൗമ രാഷ്ട്രീയ പ്രശ്നങ്ങൾ, അമേരിക്കൻ പ്രസിഡൻ്റിൻ്റെ നികുതി നയം, ആഭ്യന്തര ഓഹരി വിപണിയിലെ അസ്ഥിരത, രൂപയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവ് എന്നിവ സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9290 രൂപയും, 18 കാരറ്റിന് 7620 രൂപയും, 14 കാരറ്റിന് 5935 രൂപയുമാണ്. വെള്ളിയുടെയും വിലയിൽ മാറ്റമില്ലാതെ തുടർന്നെങ്കിലും ഇന്നലെ ഗ്രാമിന് 2 രൂപയുടെ കുറവുണ്ടായിരുന്നുവെന്ന് വില വിവരങ്ങൾ വ്യക്തമാക്കുന്നു. 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ ഗ്രാമിന് വില 120 രൂപയാണ്.
