വയനാട്: വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ 2013ല്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച കേസില്‍ എല്‍.പി. വാറന്റ് നിലനില്‍ക്കുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി വിജയേന്ദ്രകുമാർ (30) ആണ് പിടിയിലായത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ഇയാൾ ബീഹാർ സംസ്ഥാനത്തെ സിംബോൺ ജില്ലയിലെ രോഗ്നാദ്‌പൂര്‍ പോസ്റ്റ് ഓഫീസ് പരിധിയിലെ ബുദായി സര്‍ദാറിന്റെ മകനാണ്.മാനന്തവാടി സ്വകാര്യ ബസ് സ്റ്റാന്റിൽ സ്ത്രീകളെ അസഭ്യമായി ശല്യപ്പെടുത്തിയുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇടപെടൽ. ബസ് സ്റ്റാന്റിലെ വെയ്റ്റിങ് ഷെഡില്‍ സ്ത്രീകളെ അശ്ലീലമായി നോക്കി അപമാനിച്ചതിനിടയിലാണ് ഇയാളെ പൊലീസ് തടഞ്ഞത്. ചോദ്യം ചെയ്യലിനിടെ ഇയാൾക്ക് പഴയ കേസിൽ എല്‍.പി. വാറന്റ് നിലനില്‍ക്കുന്നുണ്ടെന്നത് സ്ഥിരീകരിക്കുകയായിരുന്നു.ഇതിനുശേഷം സ്റ്റേഷനിൽ എത്തിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാൾ 2013 ല്‍ വെള്ളമുണ്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവര്‍ച്ച കേസിലെ പ്രതിയാണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ ഇയാളുടെ പേരിൽ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എല്‍.പി. വാറന്റ് നിലവിലുണ്ട്. കോടതി വിളിപ്പടുത്തിയപ്പോഴും ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു.എസ്.ഐ കെ.ആർ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്. തുടര്‍ന്ന് ഇയാളെ പിന്നീട് വെള്ളമുണ്ട പൊലീസിന് കൈമാറും.
