കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 89 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ചേർന്ന് മൊത്തം 89 നോട്ടിഫിക്കേഷനുകളാണ് പ്രസിദ്ധീകരിച്ചത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

സംസ്ഥാനതലത്തില്‍ 42 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്, ഇതില്‍ 18 എണ്ണം ജനറല്‍ റിക്രൂട്ട്‌മെന്റിലൂടെയും 5 എസ്‌ആര്‍, 7 എന്‍സിഎ, 8 ബൈ ട്രാന്‍സ്ഫര്‍ ജനറല്‍, 4 ബൈ ട്രാന്‍സ്ഫര്‍ എന്‍സിഎ വിഭാഗങ്ങളിലൂടെയുമാണ്. ജില്ലാ തലത്തില്‍ 47 വിജ്ഞാപനങ്ങളാണ് പുറപ്പെടുവിച്ചത് – 13 എണ്ണം ജനറല്‍, 1 എസ്‌ആര്‍, 29 എന്‍സിഎ, 4 ബൈ ട്രാന്‍സ്ഫര്‍ ജനറല്‍ വിഭാഗങ്ങളിലായി. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 3 ആണ്.പ്രധാനമായ സംസ്ഥാനതല തസ്തികകളില്‍ പ്രൊഫസര്‍ ഇന്‍ ഹോമിയോപതിക് ഫാര്‍മസി, അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍), സയന്റിഫിക് ഓഫീസര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി), റേഡിയോഗ്രാഫര്‍ ഗ്രേഡ് 2, ലോ ഓഫീസര്‍, ഫിനാന്‍സ് അസിസ്റ്റന്റ്, ടിക്കറ്റ് ഇഷ്യുവര്‍ കം മാസ്റ്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ജില്ലാ തല തസ്തികകളില്‍ പ്രീ-പ്രൈമറി ടീച്ചര്‍, എല്‍പി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം), ഡ്രോയിങ് ടീച്ചര്‍ (ഹൈ സ്‌കൂള്‍), ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2, സര്‍ജന്റ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, വിമന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി), ബൈന്‍ഡര്‍ ഗ്രേഡ് 2 തുടങ്ങി വിവിധ തസ്തികകളിലേക്ക് ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ keralapsc.gov.in എന്ന കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ടതായിരിക്കും. വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്ക് അവരുടെ പ്രൊഫൈലില്‍ തന്നെ അപേക്ഷാ ലിങ്കുകള്‍ ലഭ്യമായിരിക്കും. പുതിയ അപേക്ഷകര്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷിക്കാനാവുക. യോഗ്യതയുള്ളവര്‍ അതത് തസ്തികകള്‍ പരിഗണിച്ച് അവസരം ഉപയോഗപ്പെടുത്തണമെന്ന് Kerala PSC അറിയിച്ചു.
