മലയാളത്തിന്റെ വേദിയിലും സിനിമയിലുമായി നിറഞ്ഞുനിന്ന പ്രേംനസീറിന്റെ മകനായ നടൻ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. വൃക്കയും ഹൃദയവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കായി
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രി 11.50ഓടെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം സംഭവിച്ചത്.വഴുതക്കാട് ആകാശവാണിക്കു സമീപത്തെ ഫ്ളാറ്റിലായിരുന്നു താമസം. രോഗാവസ്ഥ വഷളായതിനെത്തുടർന്ന് രാത്രി ഏഴുമണിയോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. നായകവേഷങ്ങളിലും വില്ലൻറോലുകളിലും തിളങ്ങിയ അദ്ദേഹം മലയാളം, തമിഴ് ഭാഷകളിലായി 90ലധികം സിനിമകളിൽ അഭിനയിച്ചു. ‘മഴനിലാവ്’, ‘ഈയുഗം’, ‘മണിയറ’, ‘നീലഗിരി’, ‘ഗർഭശ്രീമാൻ’, ‘സക്കറിയയുടെ ഗർഭിണികൾ’ തുടങ്ങിയ ഹിറ്റുചിത്രങ്ങളിൽ ശ്രദ്ധേയവേഷങ്ങൾ വഹിച്ചു.2011ലെ ‘ചൈനാ ടൗൺ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചുവന്ന ഷാനവാസ്, പൃഥ്വിരാജ് പ്രധാനവേഷത്തിൽ എത്തിയ ‘ജനഗണമന’യിലായിരുന്നു അവസാനം അഭിനയിച്ചത്. ടെലിവിഷൻ പരമ്പരകളായ ‘ശംഖുമുഖം’, ‘വെളുത്ത കത്രീന’, ‘കടമറ്റത്തു കത്തനാർ’, ‘സത്യമേവ ജയതേ’ എന്നിവയിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു.പ്രേംനസീറും ഹബീബ് ബീവിയും ആണു മാതാപിതാക്കൾ. തിരുവനന്തപുരത്താണ് ജനനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ചെന്നൈയിലെ ന്യൂ കോളേജിൽനിന്ന് മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്.മൃതദേഹം ഇന്ന് വൈകിട്ട് 5ന് പാളയം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ സംസ്കരിക്കും.
