കേരളത്തിൽ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ മധ്യകേരളത്തിലും മലയോര മേഖലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

മഴയെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.ഇന്ന് 14 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ജാരിയാക്കിയത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.മഴയ്ക്കൊപ്പം ശക്തമായ കാറ്റും ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. അതിനാൽ യാത്രാസുരക്ഷക്കും വയലാറ്റവും സംരക്ഷിക്കാനും അധികൃതർ ജനങ്ങളെ മുന്നറിയിപ്പു നൽകുന്നു.അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ അതിശക്തമായ കാറ്റും കടലിൽ പൊങ്ങുന്ന തിരമാലകളും പ്രതീക്ഷിക്കുന്നതിനാൽ മീൻപിടിത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.തീരദേശങ്ങളിലും പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസം ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലേറ്റത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പരമാവധി ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.
