വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപകം;ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട് ആശങ്ക വളരുകയാണ്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ 60 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ പഞ്ചായത്തിലെ വിവിധ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

വാർഡുകളിലായി 30 ലധികം രോഗികൾ ചികിത്സയിലാണ്.ചെറുകര വാർഡിൽ മാത്രമായി നേരത്തെ 36 രോഗികളുണ്ടായിരുന്നെങ്കിലും പെട്ടെന്നുള്ള ആരോഗ്യവകുപ്പ് ഇടപെടലുകൾഫലപ്രദമായി രോഗബാധിതർ ആറ് പേർക്ക് മാത്രം കുറഞ്ഞതായാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. നിലവിൽ 4, 19 എന്നീ വാർഡുകളിലാണ് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മലപ്പുറം, എടവക മേഖലകളിൽ നിന്നുള്ള സന്ദർശകരിൽനിന്നാണ് രോഗം വ്യാപിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ആറ് രോഗികളുടെ രോഗഉത്ഭവസ്ഥലം ഇപ്പോഴും വ്യക്തമായിട്ടില്ല.കുട്ടികളിലും ആദിവാസി സമൂഹത്തിലും രോഗം കണ്ടെത്തിയതും ആരോഗ്യ ഉദ്യോഗസ്ഥരെ കൂടുതൽ ജാഗ്രതയിലേക്ക് നയിച്ചു. വാരാമ്പറ്റ മേഖലയിലെ കുട്ടികളിൽ രോഗവ്യാപനം വർധിക്കുന്നുണ്ട്. അതേസമയം, ആദിവാസികൾക്കിടയിലും പുതിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മുമ്പ് കോളറ ബാധിച്ചതിനെ തുടർന്ന് ആദിവാസി മരിച്ച അനുഭവം പശ്ചാത്തലമായി, പ്രദേശത്ത് വ്യാപകമായ ജലപരിശോധനയും ആരോഗ്യവകുപ്പ് നടത്തി. പരിശോധനാഫലങ്ങളിൽ കിണറുകൾ ഉൾപ്പെടെ പല ജലസ്രോതസ്സുകളും മലിനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.അധികാരികളും ആരോഗ്യ പ്രവർത്തകരും ജനങ്ങളെ ജാഗ്രതയോടെ ശുചിത്വം പാലിക്കാനും സുരക്ഷിതമായ വെള്ളം മാത്രം ഉപയോഗിക്കാനുമാണ് നിർദേശം നൽകിയിരിക്കുന്നത്.

https://wayanadvartha.in/2025/08/05/heavy-rains-likely-in-the-state-red-alert-in-three-districts-orange-alert-in-five-district

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top