ജില്ലയിലെ പ്രധാന അറിയിപ്പുകൾ അറിയാം

സീറ്റൊഴിവ്

കല്പറ്റ എൻഎംഎസ്എം ഗവ. കോളജിലെ പിജി പ്രോഗ്രാമുകളിൽ സീറ്റൊഴിവ്. എംഎ ഇക്കണോമിക്സിന് എസ് ടി, എസ് സി, ഒബിഎച്ച്, ഇഡബ്ല്യൂഎസ് വിഭാഗങ്ങൾക്കും എംഎ ഹിസ്റ്ററി, എംകോം കോഴ്സുകളിൽ എസ്ടി, ഇഡബ്ല്യൂഎസ് വിഭാഗങ്ങൾക്കും എംഎ ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിന് എസ്ടി വിഭാഗത്തിലുമാണ് സീറ്റൊഴിവ്. കാലിക്കറ്റ് സർവകലാശാലയുടെ പിജി അഡ്മിഷന് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഓഗസ്റ്റ് എട്ടിന് വൈകിട്ട് നാലിനകം കോളജ് ഓഫീസിൽ അപേക്ഷ നൽകാം. ഫോൺ: 04936 204569.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

സീറ്റൊഴിവ്

സുൽത്താൻ ബത്തേരി പൂമല ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ബിഎഡ് ഫിസിക്കൽ സയൻസ് (മുസ്ലിം) വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ ഓഗസ്റ്റ് ഏഴിന് രാവിലെ 11ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9605974988.

ലേലം

കൽപറ്റ ജനറൽ ആശുപത്രിയിലെ കെ എൽ -01- എ വൈ 9662 മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ടെൻഡറുകൾ ഓഗസ്റ്റ് എട്ട് ഉച്ച ഒന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04936 206768.

അപേക്ഷ ക്ഷണിച്ചു

ജില്ലാ പട്ടികജാതി/ പട്ടികവർഗ മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിൻ്റെ (പ്രിയദർശിനി ട്രാൻസ്പോർട്ട്) ഉടമസ്ഥതയിലുള്ള കെ എൽ 12 ഇ 4657 സ്റ്റേജ് ക്യാരേജ് ബസ്സ് അറ്റകുറ്റപ്പണി നടത്തി ലീസ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓഗസ്റ്റ് 14ന് വൈകിട്ട് അഞ്ചിനകം മാനേജിംങ് ഡയറക്‌ടർ, വയനാട് ജില്ലാ പട്ടികജാതി/ പട്ടികവർഗ മോട്ടോർ ട്രാൻസ്പോർട്ട് (പ്രിയദർശിനി), മാനന്തവാടി പിഒ, വയനാട് ജില്ല എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 04935 240535, 9745550270.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തരുവണ, തൊണ്ണമ്പറ്റകുന്ന്, നാരേക്കടവ് പ്രദേശങ്ങളിൽ ഓഗസ്റ്റ് 6ന് (ഇന്ന്) രാവിലെ 8.30 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പൂക്കോട് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലെ കേഡറ്റുകളായ 33 പെൺകുട്ടികൾക്ക് യൂണിഫോം, അനുബന്ധ സാമഗ്രികൾ എന്നിവ വിതരണം ചെയ്യുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 11 വൈകിട്ട് മൂന്നിനകം സ്കൂൾ ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 04936 256056.

റേഷൻ വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക്) കാർഡിന് 5 കിലോഗ്രാം അരിയും എൻപിഎസ് (നീല) കാർഡിന് 10 കി. ഗ്രാം അരിയും അധിക വിഹിതമായും എൻപിഎൻഎസ് (വെള്ള) കാർഡിന് സാധാരണ വിഹിതമായി 15 കി.ഗ്രാം അരിയും റേഷൻ കടകളിൽ നിന്ന് ലഭ്യമാകും. ഉപഭോക്താക്കൾ മാസാവസാനം വരെ കാത്തുനിൽക്കാതെ റേഷൻ സാധനങ്ങൾ കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.*സ്പോട്ട് അഡ്മിഷൻ*നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04936 266700.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top