കൽപറ്റ: 2024-25 സാമ്പത്തിക വർഷത്തിൽ വയനാട് ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന ജോലി ലഭിച്ചത് മൊത്തം 381 പേർക്ക്. ഇതിൽ 217 പേർkadeyum സ്ത്രീകളാണ്, ഇത് ജില്ലയിൽ സ്ത്രീകളുടെ തൊഴിൽവിളംബരത്തിൽ വലിയ മുന്നേറ്റമാണ്

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
സൂചിപ്പിക്കുന്നത്.നിയമനം ലഭിച്ചവരിൽ 42 പേർ ഭിന്നശേഷിയുള്ളവരാണ്. പട്ടികജാതിയിൽപ്പെടുന്ന 23 പേരും പട്ടികവർഗത്തിൽപ്പെട്ട 11 പേരും ഉൾപ്പെടുന്നു. സ്ഥിരവും താൽക്കാലികവുമായ നിയമനങ്ങളാണ് ഇവ.മാനന്തവാടി ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി 150 പേർക്ക്, കൽപറ്റ ജില്ലാ എക്സ്ചേഞ്ച് വഴി 116 പേർക്ക്, സുൽത്താൻ ബത്തേരി ടൗൺ എക്സ്ചേഞ്ച് വഴി 115 പേർക്ക് ജോലികൾ ലഭിച്ചു.ഏപ്രിൽ 31 ന് അവസാനിച്ച വർഷത്തെ കണക്കുകൾ പ്രകാരം ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 65,538 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ 42,131 പേരും സ്ത്രീകളാണ്. 27,435 പേർ പത്താം ക്ലാസ്സ് യോഗ്യതയുള്ളവരാണ്. ബിരുദം നേടിയവർ 10,702 പേരും ബിരുദാനന്തര ബിരുദമുള്ളവർ 722 പേരുമാണ്.
