വയനാടിന്റെ സമ്പന്നമായ കാർഷിക സംസ്‌കാരത്തെയും ഗോത്രചാരങ്ങളെയും വിളിച്ചോതുന്ന വെളിച്ചമായി, കൽപ്പറ്റയിൽ വർഷത്തിലെ ആദ്യത്തെ കമ്പളനാട്ടി ഉത്സവത്തിന് തുടക്കം കുറിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി ഇപ്പോൾ ഈ കാർഷികനടീൽ ആഘോഷമായി
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

മാറുകയാണ്.കമ്പളനാട്ടി ഗ്രാമീണ കർഷകരുടെയും ആദിവാസി വിഭാഗങ്ങളുടെയും ആചാരപരമായ കൃഷിനടീൽ ആണെങ്കിലും, അതിന്റെ പിന്നിൽ കഠിനാധ്വാനത്തെ കളിയാക്കി അതിൽ പങ്കാളികളാകുന്ന സമൂഹത്തിന്റെ സജീവമായ സാന്നിധ്യമാണ് ആകർഷണം. തുടിയും കുഴലും ചേർന്ന് ഉയർത്തുന്ന താളത്തിന്റെ സ്വരത്തിൽ സ്ത്രീകൾ കമ്പളപ്പാട്ട് പാടി വയലിലിറങ്ങി നൃത്തച്ചുവടുകൾ ഇട്ടാണ് ഞാറു നടുന്നത്.‘കമ്പളം’ എന്നാൽ ഞാറ്, ‘നാട്ടി’ എന്നത് നടുക — ഈ രണ്ടു പദങ്ങൾ ചേർന്ന് കമ്പളനാട്ടി എന്നു രൂപപ്പെടുന്നു. പുരുഷന്മാർ പാടവരമ്പിൽ നിന്ന് തുടിയുടെയും കുഴലിന്റെയും താളത്തിൽ പങ്കാളികളാകുമ്പോൾ, കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉത്സവത്തിൻറെ ഭാഗമായി ഉല്ലാസത്തോടെ ചേരുന്നു.കമ്പളനാട്ടിയുടെ ഏറ്റവും വലിയ സവിശേഷത, അതിവേഗത്തിൽ ഉത്സാഹപൂർവം ആച്ചടക്കത്തോടെ ഒരേ ദിവസം കൊണ്ട് ഒരു വിസ്തൃതമായ വയൽവിടി നടീൽ പൂര്‍ത്തിയാക്കുന്നതാണ്. കൃഷിയുടെയും കലയുടെയും മധുര സംഗമമായ ഈ ഉത്സവം, വയനാട്ടിന്റെ കാർഷിക പാരമ്പര്യത്തെ ആവർത്തിച്ച് ഓർമപ്പെടുത്തുന്നു.
