ഓണത്തിന് ഇരട്ടി മധുരം! തൊഴിലാളികള്‍ക്ക് ബോണസും ആനുകൂല്യങ്ങളും നേരത്തെ നല്‍കാൻ തീരുമാനം

ഇത്തവണത്തെ ഓണത്തിന് മുന്നോടിയായി തൊഴിലാളികള്‍ക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങളുമായി തൊഴില്‍ വകുപ്പ് രംഗത്തെത്തി. തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന ട്രേഡ് യൂണിയൻ നേതാക്കളുടെ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

യോഗത്തിലാണ് ബോണസും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുന്‍പായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ബോണസിന്റെ മാർഗ്ഗനിർദ്ദേശങ്ങള്‍ ഉടൻ പുറത്തിറങ്ങും. നിലവിൽ ഇത് ധനകാര്യ വകുപ്പിന്റെ പരിഗണനയിലായിരിക്കുന്നതായി മന്ത്രി അറിയിച്ചു.കയർ, കശുവണ്ടി തുടങ്ങിയ പരമ്പരാഗത മേഖലയിലുള്ള തൊഴിലാളികൾക്കുള്ള ബോണസ് തീരുമാനിക്കാൻ അതത് വ്യവസായ ബന്ധ സമിതികളുടെ അടിയന്തര യോഗം വിളിക്കണമെന്ന് ലേബർ കമ്മീഷണർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.ബോണസ് വിതരണം സംബന്ധിച്ച തർക്കങ്ങൾ ഒഴിവാക്കാൻ കർശനമായ മാർഗ്ഗനിർദ്ദേശങ്ങളും തൊഴില്‍ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.ബോണസിന് പുറമെ മറ്റു ആനുകൂല്യങ്ങളുംഓണത്തെ ആശ്രയിച്ചുള്ള മറ്റു ആനുകൂല്യങ്ങളും തൊഴില്‍ വകുപ്പ് ഉറപ്പാക്കുന്നുണ്ട്. പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 2000 രൂപയുടെ എക്‌സ് ഗ്രേഷ്യയും 10 കിലോ അരിയും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.കശുവണ്ടി ഫാക്ടറികളും എസ്റ്റേറ്റുകളിലെയും തോട്ടം തൊഴിലാളികളെയും ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ഫയലുകളും ധനകാര്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.തൊഴിൽ തർക്കങ്ങൾ ഒഴിവാക്കി സൗഹാർദ്ദപരമായ തൊഴിൽാന്തരീക്ഷം നിലനിർത്താൻ ട്രേഡ് യൂണിയനുകളുടെ സഹകരണം ആവശ്യമാണ് എന്ന മന്ത്രിയുടെ അഭ്യർത്ഥന യോഗത്തിൽ മുഴങ്ങികേട്ടു.എളമരം കരീം, ടി.പി. രാമകൃഷ്ണൻ, ആർ. ചന്ദ്രശേഖരൻ, ബാബു ദിവാകരൻ തുടങ്ങിയ ട്രേഡ് യൂണിയൻ നേതാക്കളും തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

https://wayanadvartha.in/2025/08/06/gift-cards-and-kits-launched-to-give-gifts-to-loved-ones-during-onam-through-supply

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top