കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ തടയുകയും, അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായി സംസ്ഥാനത്ത് ‘സുരക്ഷാമിത്രം’ എന്ന പുതിയ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കുട്ടികളുടെ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

പ്രശ്നങ്ങള്‍ സമയബന്ധിതമായി കണ്ടെത്തി പരിഹരിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഹെല്‍പ്പ് ബോക്‌സ് സ്ഥാപിക്കും. ഇവ പ്രധാനാധ്യാപകന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഓരോ ആഴ്ചയും ബോക്‌സ് തുറന്ന് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. ജില്ലാതലത്തില്‍ കൗണ്‍സിലര്‍മാരുടെ യോഗം സംഘടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും പങ്കെടുക്കും.കുട്ടികള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളില്‍ നടപടിയെടുക്കാന്‍ വീഴ്ചവരുത്തുന്ന അധ്യാപകരെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. വീട്ടിലും സ്കൂളിലും നടക്കുന്ന അതിക്രമങ്ങളെ തടയാന്‍ ലക്ഷ്യമിട്ട്, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ കുട്ടികളെ തിരിച്ചറിയാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധ്യാപകര്‍ക്ക് കുട്ടികളുമായി സൗഹൃദപരമായ ബന്ധം സ്ഥാപിക്കുന്നതിന് പരിശീലനവും രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കാനുമാണ് പദ്ധതിയുടെ ഭാഗമായുള്ള നടപടി.
