കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാരർക്കും വലിയ സന്തോഷവാർത്തയാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ നടപ്പിലാക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ ഫിറ്റ്മെന്റ് ഘടകം 2.86 ആക്കി ഉയർത്താൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം പ്രതിമാസം 18,000 രൂപയിൽ നിന്ന് 51,480 രൂപയായി വർധിക്കും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

അതായത് ജീവനക്കാർക്ക് മാസത്തിൽ ഏകദേശം 33,480 രൂപയുടെ അധിക വരുമാനമാണ് ലഭിക്കുക. പെൻഷൻക്കാരുടെ മിനിമം പെൻഷനും 9,000 രൂപയിൽ നിന്ന് ഏകദേശം 25,000 രൂപയായി ഉയരുമെന്നാണ് കണക്ക്. കൂടാതെ, ജൂലൈ മുതൽ ഡിസംബർ വരെയുള്ള ക്ഷാമബത്തയും മൂന്ന് മുതൽ നാല് ശതമാനം വരെ വർധിക്കാമെന്നാണ് സൂചന.
