ഇന്ത്യൻ ഓവർസീസ് ബാങ്ക് 2025ലെ അപ്രന്റീസ് നിയമനത്തിനായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ആകെ 750 ഒഴിവുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. ഇതിൽ കേരളത്തിന് 33 ഒഴിവുകളാണ് അനുവദിച്ചിരിക്കുന്നത്. അംഗീകൃത സർവകലാശാലയിൽ ഏതെങ്കിലും
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. 01.04.2021 മുതൽ 01.08.2025 വരെ ബിരുദ ഫലം പ്രസിദ്ധീകരിച്ചിരിക്കണം കൂടാതെ നാഷണൽ അപ്രന്റിസ്‌ഷിപ്പ് ട്രെയിനിംഗ് സ്‌കീമിൽ (NATS) രജിസ്റ്റർ ചെയ്തിരിക്കണം. അപേക്ഷിക്കാൻ പ്രായപരിധി 20 മുതൽ 28 വയസ്സ് വരെയാണ്, സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. തിരഞ്ഞെടുപ്പ് ഓൺലൈൻ പരീക്ഷയും പ്രാദേശിക ഭാഷാ പരിജ്ഞാനവും അടിസ്ഥാനമാക്കിയാണ്. അപേക്ഷ ഫീസ് SC/ST/വനിതകൾക്ക് ₹708, ഭിന്നശേഷിക്കാർക്ക് ₹472, ജനറൽ/OBC/EWS വിഭാഗങ്ങൾക്ക് ₹944 ആണ്. അപ്രന്റീസ് കാലയളവിൽ പ്രതിമാസം ₹10,000 മുതൽ ₹15,000 വരെ സ്റ്റൈപ്പന്റ് ലഭിക്കും. ആഗസ്റ്റ് 10 മുതൽ 20 വരെ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും https://www.iob.in/Careersസന്ദർശിക്കുക.
