പുതിയ സ്‌കൂൾ ഉച്ചഭക്ഷണം; കുട്ടികൾ ഹാപ്പി

കൽപ്പറ്റ: സംസ്ഥാനത്ത് സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ വന്ന പുതുക്കലുകൾ കുട്ടികൾക്ക് രുചിയുടെ ഉത്സവമായി. ജില്ലയിലെ 289 പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള സ്കൂളുകളിൽ പഠിക്കുന്ന 79,158

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

വിദ്യാർഥികൾക്കാണ് പുതിയ ഉച്ചഭക്ഷണ പദ്ധതി ലഭിക്കുന്നത്. ആഗസ്റ്റ് ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ആരംഭിച്ച പുതുക്കിയ മെനുവിൽ രുചിയേറും വൈവിധ്യവും കുട്ടികളെ ആവേശത്തിലാക്കിയിട്ടുണ്ട്.കൽപ്പറ്റ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പറയുന്നു — പുതിയ ഉച്ചഭക്ഷണം രുചികരവും പോഷകസമൃദ്ധവുമാണ്. മുട്ട ഫ്രൈഡ് റൈസും തേങ്ങാചോറും കുട്ടികളിൽ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളായി. മൂന്നു തരത്തിലുള്ള കറികളും ഉപ്പേരിയുമടങ്ങുന്ന മെനുവിനൊപ്പം ആഴ്ചയിൽ ഒരുദിവസം പ്രത്യേക വിഭവമായി തേങ്ങാചോരു, ഫ്രൈഡ് റൈസ്, തക്കാളിചോറ് എന്നിവയും ലഭ്യമാകുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top