സ്കൂൾ ബാഗുകളുടെ അമിതഭാരത്തെ കുറിച്ച് സർക്കാർ വീണ്ടും സജീവമായ ഇടപെടലുമായി. കുട്ടികളുടെ പാഠപുസ്തകങ്ങളും നോട്ട് ബുക്കുകളും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും തേടികൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.”പഠനം ഒരു ഭാരമായി മാറാതെ സന്തോഷകരമായ അനുഭവമാക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ സർക്കാർ ഗൗരവത്തോടെ ശ്രമിക്കുന്നു. പുസ്തകങ്ങളും നോട്ട് ബുക്കുകളും ഭാരം കുറയ്ക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും എല്ലാവരും പങ്കുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു,” എന്നാണ് മന്ത്രിയുടെ കുറിപ്പ്.