സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, ഇനിയും കുറയുമോ?

ഇന്നും സംസ്ഥാനത്ത് സ്വർണ്ണവില ഇടിവ് തുടരുന്നു. ഇന്ന് പവന്‍ 74,320 രൂപയിലും ഗ്രാമിന് 9,290 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന്‌ 40 രൂപയും ഗ്രാമിന് അഞ്ച് രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ നിരക്ക് തുടർച്ചയായി ഇടിയുകയാണ് — ഇന്നലെ മാത്രം പവന് 640 രൂപയും, ഗ്രാമിന് 80 രൂപയും കുറഞ്ഞിരുന്നു. അതിന് മുമ്പ് പവന് 560 രൂപയും, ഗ്രാമിന് 70 രൂപയുമാണ് ഇടിഞ്ഞത്. ഓഗസ്റ്റ് 8-ന് സ്വർണവില സർവകാല റെക്കോഡിലെത്തിയതിന് ശേഷം വില ക്രമേണ താഴ്ന്നുകൊണ്ടിരിക്കുകയാണ്.അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിലയ്ക്കും തിരിച്ചടി നൽകിയത്. റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും അലാസ്‌കയിൽ ചർച്ച നടത്താൻ തീരുമാനിച്ചതാണ് വിപണിയിൽ വലിയ പ്രതികരണം സൃഷ്ടിച്ചത്. സംഘർഷം അവസാനിപ്പിക്കാനുള്ള ധാരണയിലെത്തിയാൽ സ്വർണവിലയിൽ കുത്തനെ ഇടിവ് ഉണ്ടാകാമെന്ന പ്രതീക്ഷ വ്യാപാരികളിലുണ്ട്.ഇതിനൊപ്പം, സംഘർഷം അവസാനിച്ചാൽ ട്രംപ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയിരുന്ന തീരുവ പിന്‍വലിക്കാനും, സ്വർണത്തെ തീരുവയിൽ നിന്ന് ഒഴിവാക്കാനുമുള്ള സാധ്യതകളാണ് വിപണി പ്രതീക്ഷ കൂട്ടുന്നത്. എന്നാൽ, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുകയും, അമേരിക്കയിലെ പണപ്പെരുപ്പം കുറഞ്ഞാൽ, വീണ്ടും സ്വർണവില ഉയരാനിടയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top