സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപം കൊണ്ട ചക്രവാത ചുഴിയാണ് ശക്തമായ മഴയ്ക്ക് കാരണം. ഇത് അടുത്തിടെ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലും തീരപ്രദേശങ്ങളിലും അധിക ജാഗ്രത നിര്‍ദേശിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാലകളും കടലാക്രമണവും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും അധികാരികള്‍ അറിയിച്ചു.നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നതിനാല്‍ തീരപ്രദേശങ്ങളിലെ ജനങ്ങളും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ മുന്നറിയിപ്പ് നല്‍കി.