വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ ബാധിതരായവരുടെ വായ്പ മാപ്പ് വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് കടുത്ത നിലപാട് ഹൈക്കോടതി പ്രകടിപ്പിച്ചു. സെപ്റ്റംബർ 10നകം തീരുമാനം അറിയിക്കണമെന്ന നിർദേശവും കോടതി നൽകി. ഓണത്തിന് ശേഷമേ തീരുമാനം അറിയിക്കാനാകൂവെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഏറൽ സുന്ദരേശനോട് ഡിവിഷൻ ബെഞ്ച് ഇത് “അവസാന അവസരം” ആണെന്ന് വ്യക്തമാക്കി. കേരള ബാങ്ക് ദുരിതബാധിതരുടെ വായ്പകൾ ഇതിനകം എഴുതിത്തള്ളിയിട്ടുണ്ടെന്നും, അതുപോലെ തന്നെ കേന്ദ്ര സർക്കാരും എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ഹൈക്കോടതി ആവർത്തിച്ച് ചോദിക്കുകയും ചെയ്തു.